‘ദയവായി തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കരുതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ.
“കേന്ദ്ര സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നിർണ്ണായക ചുവട് വയ്പാണ് നടത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന രീതിയിൽ തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുച്ചുന്നതിനുളള കേന്ദ്ര സർക്കാർ നടപടികൾ തുടരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും” രാജീവ് കുമാർ കൂട്ടിച്ചേർത്തു.
“രാജ്യത്തിന്റെ സാമ്പത്തിക നിലയിൽ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമനും പറഞ്ഞിരുന്നു.
ആഗോള സാമ്പത്തിക മേഖലയിൽ ആശങ്ക ഉണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെട്ടതാണ്.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ച നിരക്ക് മെച്ചപ്പെട്ടതാണ്. അമേരിക്ക ,ചൈന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണ്്.ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ല. ആശങ്ക പെടേണ്ട സാഹചര്യമില്ല.ആഗോള തലത്തിൽ സാമ്പത്തിക വളർച്ച നിരക്ക് കുറഞ്ഞു.സാമ്പത്തിക പരിഷ്കരണ നടപടികൾ വേഗത്തിലാക്കുമെന്ന്” ധനമന്ത്രി പറഞ്ഞു
Discussion about this post