ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൾഫ് സന്ദർശനം വൻ വിജയമായിരുന്നുവെന്ന് യു എ ഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സൂരി. മോദിയുടെ സന്ദർശനത്തിനും പൊതു പരിപാടികൾക്കും വലിയ പ്രാധാന്യമാണ് ഖലീജ് ടൈംസ് അടക്കമുള്ള ഗൾഫ് മാദ്ധ്യമങ്ങൾ നൽകിയിരിക്കുന്നത്.
യു എ ഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ‘ഓർഡർ ഊഫ് സയീദ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ, എലിസബത്ത് രാജ്ഞി, ചൈനീ പ്രസിഡന്റ് ഷീ ജിൻ പിംഗ് തുടങ്ങിയ ലോകനേതാക്കൾക്ക് ശേഷം ഈ പുരസ്കാരം നേടുന്ന പ്രമുഖ അന്താരാഷ്ട്ര നേതാവാണ് നരേന്ദ്ര മോദി. യു എ ഇയുമായി നിർണ്ണായകമായ പല നയതന്ത്ര- വ്യാപാര കരാറുകളിലും മോദി ഒപ്പു വെച്ചിരുന്നു. ഇവയ്ക്കൊക്കെ വലിയ പ്രാധാന്യമാണ് അവിടുത്തെ മാദ്ധ്യമങ്ങൾ നൽകിയിരുന്നത്.
Yes, the visit of PM @narendramodi got a lot of coverage in UAE media. Will add a few more clips. pic.twitter.com/wWMzg8hadv
— Navdeep Suri (@navdeepsuri) August 27, 2019
ബഹറിൻ സന്ദർശിച്ച നരേന്ദ്രമോദിക്ക് വലിയ സ്വീകരണമാണ് അവിടുത്തെ സർക്കാരും നൽകിയത്. ബഹറിനിലെ പരമോന്നത പുരസ്കാരമായ ‘കിംഗ് ഹമാദ് നവോദ്ധാന പുരസ്കാരവും’ നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു. ബഹറിനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അവിടുത്തെ ഒരു ക്ഷേത്ര പുനരുദ്ധാരണ പദ്ധതിയും ഉദ്ഘാടനം ചെയ്തിരുന്നു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ വരെ ശ്രദ്ധ പിടിച്ചു പറ്റിയ ചരിത്രപരമായ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തിയത്.
Discussion about this post