എൻ.ഐ.എക്സ് മീഡിയ അഴിമതിക്കേസിൽ പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദില്ലി സി.ബി.ഐ കോടതിയിൽ ഹാജരാക്കും. എട്ട് ദിവസമായി സി.ബി.ഐ കസ്റ്റഡിയിലാണ് ചിദംബരം. എൻഫോഴ്സ്മെന്റ് കേസിൽ മുൻ കൂർ ജാമ്യം തേടിയ ചിദംബരത്തിന്റെ ഹർജിയിൽ അടുത്ത അഞ്ചിന് സുപ്രീം കോടതി വിധി പറയും. അതു വരെ എൻഫോഴ്സ്മെന്റ് ്അറസ്റ്റ് ഉണ്ടാകില്ല.
ജാമ്യത്തിന് ഏത് ഉപാധിയും സ്വീകാര്യമെന്ന് പി.ചിദംബരം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോന്നിയാൽ ജാമ്യം റദ്ദാക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ചിദംബരത്തിനെതിരെ തെളിവില്ലെന്നും എഫ്.ഐ.ആറിൽ പേരില്ലെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ
വാദിച്ചിരുന്നു.
Discussion about this post