കഫീന്‍ മനുഷ്യര്‍ക്ക് ദോഷകരമാണെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍. ഉള്ളില്‍ ചെല്ലുന്ന പക്ഷം പല വിധ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരികയെന്ന് വ്യക്തമാക്കിയ ഉത്തരവാണ് പുറത്തെത്തിയിരിക്കുന്നത്. കീടനാശിനികളില്‍ കഫീന്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഇതില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്.
ഉരുളക്കിഴങ്ങിനെയും കാബേജിനെയും ബാധിക്കുന്ന കീടങ്ങളെ തുരത്താന്‍ കഫീന്‍ അടങ്ങിയ കീടനാശിനി ഉപയോഗിക്കാന്‍ അനുമതി തേടിക്കൊണ്ട് ഫ്രഞ്ച് കമ്പനിയായ പ്രൊഗാരിയന്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്റെ എക്സിക്യൂട്ടീവ് ശാഖയായ യൂറോപ്യന്‍ കമ്മിഷന്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയായവരിലെ കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റം, ശരീരത്തിലെ ജലാംശം, താപനില എന്നിവയെ കഫീന്‍ പ്രതികൂലമായി ബാധിക്കുമെന്നതിന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (ഇ.എഫ്.എസ്.എ.) പക്കല്‍ ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് യൂറോപ്യന്‍ കമ്മിഷന്‍ വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല, കുട്ടികളിലും മുതിര്‍ന്നവരിലും ഉറക്കം, ഉത്കണ്ഠ, പെരുമാറ്റവ്യതിയാനങ്ങള്‍ എന്നിവയ്ക്കും കാരണമായേക്കാം. ഗര്‍ഭിണികളിലെ കഫീന്‍ ഉപയോഗം നവജാതശിശുവിന്റെ തൂക്കത്തെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഫ്രഞ്ച് കമ്പനിയുടെ അപേക്ഷ തള്ളിക്കൊണ്ട് യൂറോപ്യന്‍ കമ്മിഷന്‍ പറയുന്നു.
Discussion about this post