പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഇയാള്‍ക്ക് എങ്ങനെ ഐഎഎസ് കിട്ടിയെന്നാണ് ചോദ്യം. അഴിമതിയില്‍ മുങ്ങി കുളിച്ച ഉദ്യോഗസ്ഥന് ഐഎഎസ് പദവി തളികയില്‍ വച്ച് നല്‍കിയവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു.
കോണ്‍ഫേര്‍ഡ് ഐഎഎസ് ആണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും, ഇതിന് പിന്നില്‍ മതക്കാരുടെ കളിയുണ്ടെന്നും ആരോപണമുണ്ട്.
ഇങ്ങനെ ഉള്ളവരെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് അഡ്വക്കറ്റ് ജയശങ്കര്‍ പറയുന്നു.കമഴ്ന്നു വീണാല്‍ കാല്‍ക്കോടി എന്നായിരുന്നു സര്‍വീസിലുളള കാലത്ത് സൂരജിന്റെ പ്രത്യയശാസ്ത്രം. മരാമത്ത് സെക്രട്ടറി ആയിരുന്നപ്പോള്‍ ഓരോ കരാറിനും മൂന്ന് ശതമാനം ആയിരുന്നു കമ്മീഷനെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2210584602404587/?type=3&theater
ടി.ഒ സുരജിന്റെ ഗോഡ്ഫാദര്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണെന്ന ആരോപണവും പ്രചരിക്കുന്നുണ്ട്.
https://www.facebook.com/venugopalkannur/posts/10158650910861258?hc_location=ufi
Discussion about this post