അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങളെ ഒഴിവാക്കി ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എൻആർസി) പ്രസിദ്ധീകരിച്ചതിനെത്തുടർന്നു കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗൂഢലക്ഷ്യത്തോടെ ബിജെപി സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതി ഒരു തികഞ്ഞ പരാജയമാണെന്ന് മമത പറഞ്ഞു.
The NRC fiasco has exposed all those who tried to take political mileage out of it. They have a lot to answer to the nation.
This is what happens when an act is guided by an ulterior motive rather than the good of the society and the larger interest of the nation.(1/2)— Mamata Banerjee (@MamataOfficial) August 31, 2019
എൻആർസിയിലൂടെ രാഷ്ട്രീയ മുന്നേറ്റം ആഗ്രഹിച്ചവർക്കെല്ലാം അതിന്റെ പരാജയം തിരിച്ചടിയാണ്. അതാരൊക്കെയാണ് ഇപ്പോൾ വെളിപ്പെട്ടു. അവർ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. സമൂഹത്തിന്റെ നന്മയും രാജ്യത്തിന്റെ താൽപര്യവും മാനിക്കാതെ ഗൂഢലക്ഷ്യത്തോടെ പ്രവർത്തിച്ചാൽ സംഭവിക്കുന്നത് ഇതാണെന്ന് അവർ ട്വീറ്റ് ചെയ്തു.
അസമില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോള്‍ 3.1 ലക്ഷം ജനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുകയും 19 ലക്ഷം പേര് പട്ടികയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. 1951 നു ശേഷം ഇത് രണ്ടാംതവണയാണ് ഇത്തരത്തില്‍ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുന്നത്.അന്തിമ പൗരത്വ രജിസ്റ്റര്‍ പുറത്തുവന്ന ശേഷവും പട്ടികയില്‍ പേര് വരാത്തവര്‍ക്ക് അപ്പീല്‍ നല്കാന് അവസരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.
Discussion about this post