കൊച്ചി മെട്രോ മഹാരാജാസ് തൈക്കൂടം പാതയുടെ ഉദ്ഘാടനം നാളെ. പുതിയ പാത മുഖ്യമന്ത്രി പിണറായി വിജയൻ നഗരവാസികൾക്കായ് തുറന്നുകൊടുക്കും. രണ്ടാം ഘട്ട മെട്രോ പാതയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കാൻ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുമെത്തും.
അഞ്ചര കിലോ മീറ്റർ നീളുന്ന ആറു സ്റ്റേഷനുകളടങ്ങുന്ന മെട്രോ പാതയാണ് മുഖ്യമന്ത്രി കൊച്ചിക്കാർക്കായ് തുറന്നു കൊടുക്കുന്നത് . രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാകും ഉദ്ഘാടനം.
വാട്ടർ മെട്രോ ടെർമിനലിന്റെയും പേട്ട എസ് എൻ ജങ്ഷൻ പാതയുടെയും നിർമാണ ഉദ്ഘാടനം കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ്ങ് പുരിയും നിർവഹിക്കും. മെട്രോയും, വാട്ടർ മെട്രോയും കൂടിയെത്തുന്നതോടെ എല്ലാ അർഥത്തിലും കൊച്ചിയുടെ ഗതാഗത ഹബായി വൈറ്റില മാറും. ഉദ്ഘാടനത്തിനു പിന്നാലെ ബുധനാഴ്ച തന്നെ യാത്രാ സർവീസും തുടങ്ങും.
Discussion about this post