ഛത്തിസ്ഗഡിലെ മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന് അമിത് ജോഗി അറസ്റ്റില്‍. ബിലാസ്പൂരിലെ വസതിയില്‍ വച്ചായിരുന്നു അറസ്റ്റ്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ പോലിസ് വീട് വളഞ്ഞായിരുന്നു അജിത് ജോഗിയുടെ മകനെ കസ്റ്റഡിയില്‍ എടുത്തത്. തെറ്റായ സഥ്യവാങഅമൂലം നല്‍കിയെന്നാരോപിച്ച് ബിജെപി നേതാവ് സമീര നല്കിയ പരാതിയിലാണ് അറസ്റ്റ്.
Chhattisgarh: Police arrests Amit Jogi, son of former Chhattisgarh Chief Minister Ajit Jogi, from his residence in Bilaspur. More details awaited. pic.twitter.com/5e26dyDlBr
— ANI (@ANI) September 3, 2019
2013ലെ തെരഞ്ഞെടുപ്പില്‍ അമിത് തെറ്റായ സത്യവാങ്മൂലം നല്‍കിയെന്നാണ് ആരോപണം. പൗരത്വം സംബന്ധിച്ച തെറ്റായ വിവരം നല്‍കിയത് ഐപിസി 420 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാതി, ജനനതിയതി ജനിച്ച സ്ഥലം എന്നിവ സംബന്ധിച്ച തെറ്റായ വിവരം നല്‍കിയെന്നും അമിത് ജോിയ്ക്കെതിരെ മാര്‍വാഹിയില്‍ അന്ന് മത്സരിച്ച തോറ്റ സമീര പയ്ക്കര ആരോപിച്ചിരുന്നു. 1977 ആണ് അമിത് ജോഗിയുടെ ജനനവര്‍ഷം. എന്നാല്‍ നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ ഇത് 1978 എന്നാണ് റേഖപ്പെടുത്തിയിരുന്നതെന്നും പരാതിയില്‍ പറയുന്നു.
പിതാവ് അജിത് ജോഗി താന്‍ ആദിവാസിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംവരണ മണ്ഡലത്തില്‍ മത്സരിച്ചത് സംബന്ധിച്ച വിവാദവും കോളിളക്കമുണ്ടാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം അജിത് ജോഗിയുടെ ജാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി് അദ്ദേഹം ആദിവാസിയല്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
അജിത് ജോഗിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കാനും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയ ജോഗി ഛത്തീസ്ഗഢ് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി തുടങ്ങിയിരുന്നു. മര്‍വാഹിയിലെ എം.എല്‍.എയാണ് അദ്ദേഹമിപ്പോള്‍. മര്‍വാഹി ആദിവാസികള്‍ക്കുവേണ്ടി സംവരണം ചെയ്ത മണ്ഡലമായതിനാല്‍ ജാതി സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുന്നത് അദ്ദേഹത്തിന്റെ എം.എല്‍.എ സ്ഥാനം നഷ്ടമാകാന്‍ കാരണമാകും.
2013ലെ എസ്.സി, എസ്.ടി, ഒ.ബി.സി നിയമ പ്രകാരമാണ് ഉന്നതാധികാര കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജോഗിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുക്കാന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് കമ്മിറ്റി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.2018ല്‍ ഐ.എ.എസ് ഓഫീസര്‍ റിന ബാബ കാംഗ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ജോഗി ആദിവാസിയല്ലെന്ന് പ്രഖ്യാപിച്ചത്.
Discussion about this post