കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ നിന്നും 300 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നാലാം നമ്പർ പ്ലാറ്റ്ഫോമിലെ റെയില്‍വേ പാര്‍സല്‍ ഓഫീസ്സില്‍ നിന്നുമാണ് ഇവ പിടികൂടിയത്. കോഴിക്കോട് ആര്.പി.എഫും കോഴിക്കോട് റെയിഞ്ച് എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
ഓണത്തോടനുബന്ധിച്ച് അന്യ സംസ്ഥാനത്തു നിന്നും മദ്യവും പുകയില ഉല്പന്നങ്ങളും കടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷന് വിശുദ്ധി എന്ന പേരില്‍ ആരംഭിച്ച പരിശോധനയുടെ ഭാഗമായാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയിരിക്കുന്നത്. പാര്‍സല്‍ ഓഫീസില്‍ സംശയകരമായ നിലയില്‍ കണ്ടെത്തിയ പാര്‍സൽ കെട്ടുകളിലാണ് ഇവ കണ്ടെത്തിയത്.
പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തത് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.ആര് അനില്‍കുമാര്‍ നേരിട്ട് സന്ദര്‍ശിക്കുകയും ആര്‍പിഎഫിനേയും എക്സൈസസ് സംഘത്തേയും അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post