കേന്ദ്രപദ്ധതികള്‍ പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് ക്രൈസ്തവ വിശ്വാസികള്‍ക്ക് പാലാ രൂപതയുടെ കുറിപ്പ്. കേന്ദ്രപദ്ധതികള്‍ അറിയാതെ പോകുന്ന സാഹചര്യം ഉണ്ടാവരുതെന്നും, അതെല്ലാം പ്രയോജനപ്പെടുത്തണമെന്നും പാലാ രൂപതാ മെത്രാന് ബിഷപ് ജോസഫ് കല്ലറങ്ങോട്ട് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ആയുഷ്മാന്‍ ഭാരത് പോലുള്ള കേന്ദ്രപദ്ധതികള്‍ നമ്മള് മനസിലാക്കുകയും, അതില്‍ പങ്കാളികളാവുകയും വേണമെന്ന് മെത്രാന് ആഹ്വാനം ചെയ്യുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായകമാവുന്ന ഭാരത സര്‍ക്കാരിന്റെ വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ നമ്മള് അംഗങ്ങളാകണം. പ്രധാനമന്ത്രി സുരക്ഷ യോജന, അടല്‍ പെന്ഷന് യോജന, പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ നമ്മുടെ ആളുകള്‍ മനസിലാക്കുകയും അതില്‍ പങ്കാളികളാകുകയും വേണം. ഇങ്ങനെയുള്ള പദ്ധതികള്‍ അറിയാതെപോലും ചെയ്യാതെ പോവുന്ന സാഹചര്യം മാറേണ്ടതുണ്ട്., നമുക്കുള്ള അറിവിനെ മറ്റുള്ളവരുടെ നന്മക്കായി പങ്കുവെക്കുന്നതിനുള്ള സംസ്ക്കാരം നമുക്ക് ഉണ്ടാകണം. ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവമായ പങ്കുവെക്കല്‍ ഇങ്ങനെയും നമുക്ക് പ്രായോഗികമാക്കാം-ലേഖനം പറയുന്നു.
ഓഗസ്റ്റ് 29നാണ് പാല രൂപതാ ബുള്ളറ്റിന് ആയി ലേഖനം പുറത്തിറക്കിയത്.കഴിഞ്ഞ ഞായറാഴ്ച ഉള്‍പ്പടെ വിവിധ ദേവാലയങ്ങളില്‍ ലേഖനം വിശ്വാസികള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തിരുന്നു.
പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണം ശക്തമായിരിക്കെ കേന്ദ്രപദ്ധതികളെ പുകഴ്ത്തി മെത്രാന് രംഗത്തെത്തിയത് സജീവ ചര്‍ച്ചയായിട്ടുണ്ട്. ശക്തമായ ത്രികോണമത്സരം നടക്കുന്ന പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് ക്രൈസ്തവ കേന്ദ്രങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ഇത്തവണ ലഭിക്കുന്നത്. ഇത് വലത് ഇടത് മുന്നണികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പല ക്രൈസ്തവ സംഘടനാ പ്രവര്‍ത്തകരും എന്‍ഡിഎയ്ക്കൊപ്പം അണിനിരക്കുന്നതും എതിരാളികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
Discussion about this post