ഡൽഹി: പാക് അധിനിവേശ കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ. പാക് അധീന കശ്മീർ ഇന്ത്യയുടേത് തന്നെയാണെന്നും അവിടെ ഒട്ടും വൈകാതെ ഇന്ത്യൻ ഭരണം പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക നിലപാട് ഇതു തന്നെയാണെന്നും ആ കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. പാകിസ്ഥാനുമായി ഇനി ചർച്ചയുണ്ടെങ്കിൽ അത് പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന രാജ്നാഥ് സിംഗിന്റെയും അമിത് ഷായുടെയും പ്രസ്താവനകളെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് വിദേശകാര്യമന്ത്രി ജയശങ്കർ കാഴ്ചപ്പാട് സ്ഥിരീകരിച്ചത്.
Discussion about this post