നിയമം ലംഘിച്ച കോൺഗ്രസ് എംഎൽഎയ്ക്ക് പിഴ ഒടുക്കേണ്ടി വന്നു. പാറ്റ്നയിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്ത കോൺഗ്രസ് എംഎൽഎയ്ക്കാണ് ട്രാഫിക് പൊലീസ് പിഴയിട്ടത്. ബിഹാറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ അബിദുർ റഹ്മാനാണ് ട്രാഫിക് പൊലീസ് 1000 രൂപ പിഴയിട്ടത്.
‘അദ്ദേഹം ഹെൽമറ്റ് ധരിക്കാതെയായിരുന്നു ഇരുചക്രവാഹനത്തിന് പിറകിൽ യാത്ര ചെയ്തത്. വാഹനത്തിന്റെ മറ്റ് രേഖകളെല്ലാം കൃത്യമായിരുന്നു. ഹെൽമറ്റ് ധരിക്കാത്ത കുറ്റത്തിന് 1000 രൂപ പിഴയാണ് ഈടാക്കിയതെന്നും പൊലീസ് അറിയിച്ചു. പുതുക്കിയ മോട്ടോർ വാഹന നിയമം അനുസരിച്ച് ഗതാഗതനിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ അടുത്തിടെയാണ് പ്രാബല്യത്തിൽ വന്നത്.
Discussion about this post