കെഎസ്ആർടിസിയില്‍ ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം കെഎസ്ആർടിസിയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ജൂലൈ ഒന്നിനുശേഷം ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിച്ചവരെ പിരിച്ചുവിടണം. ഇക്കാര്യം നടപ്പിലാക്കി വിശദമായ സത്യവാങ്മൂലം സമര്‍പിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം.
Discussion about this post