ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ് അറിയിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഇത്. തുടർ നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഓര്‍ത്തഡോക്സ് വിഭാഗക്കാരെ പ്രവേശിപ്പിക്കുന്നത് ഹൈക്കോടതിയുടെ നിര്‍ദേശം ലഭിച്ച ശേഷം മാത്രമായിരിക്കും.
അതേയമയം യാക്കോബായക്കാരെ ഒഴിപ്പിച്ച് കളക്ടര്‍ ഏറ്റെടുത്ത പിറവം പള്ളി സീല്‍ ചെയ്യുന്നു
പുതിയ പൂട്ടും താക്കോലും വച്ച് പള്ളിയിലെ മുറികളും ഗേറ്റും സീല്‍ ചെയ്യും
താക്കോലുകള്‍ നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
പള്ളിക്കുള്ളിൽ പ്രതിഷേധവുമായി ഉണ്ടായിരുന്ന മെത്രാപ്പൊലീത്തമാർ അറസ്റ്റു വരിച്ചു. കനത്ത പ്രതിഷേധം മറികടന്ന് പള്ളിയിൽ പ്രവേശിച്ച പൊലീസ്, പ്രതിഷേധമുയർ്ത്തിയ വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തു നീക്കി. ജില്ലാകലക്ടർ നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു നടപടി.
Discussion about this post