കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന, നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലെ മോഷണ കേസ് എൻഐഎ ഏറ്റെടുത്തു.നിന്ന് കംപ്യൂട്ടർ ഹാർഡ് വെയറുകള്‍ മോഷണം പോയതിനെ കുറിച്ചുള്ള അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തിരിക്കുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു.കഴിഞ്ഞ ആഴ്ചയാണ് കപ്പലിൽ മോഷണം നടന്നത് .
കപ്പലിൽ ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടറിലെ ഹാർഡ് ഡിസ്ക്, ഫാൻ അടക്കമുള്ളവയാണ് നഷ്ടമായത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നം എന്ന നിലയിൽ റോ അടക്കം കേസിൽ അന്വേഷം നടത്തുന്നുണ്ട്. കപ്പൽശാല നല്കിയ പരാതിയിൽ് കേസന്വേഷിക്കാൻ് പൊലീസും പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.
കപ്പലിൽ നടന്ന കവർച്ച സാധാരണ കവർച്ച മാത്രമാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രാഥമിക പരിശോധനയിൽ കപ്പലുമായി ബന്ധപ്പെട്ടതോ സുരക്ഷയുമായി ബന്ധപ്പെട്ടതോ ആയ രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർഡ് ഡിസ്കിൽ ഇല്ലെന്നാണ് വിവരം. നാവിക സേനയ്ക്ക് കൈമാറാത്തിനാൽ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post