ചൈനയുടെ സാമ്പത്തികവളർച്ച നിരക്ക് 27 വർഷത്തിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉല്പാദന വളർച്ച ആറ് ശതമാനമാണ്. ആഭ്യന്തര ഉപഭോഗം കുറഞ്ഞതും അമേരിക്കയുമായുളള വ്യാപര യുദ്ധവുമാണ് ഇടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ പാദത്തിൽ 6.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അമേരിക്കയുമായി വ്യാപാരയുദ്ധം തുടർന്നപ്പോൾ ഈ വളർച്ച കൈവരിക്കാനായില്ല.
ചൈനീസ് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നികുതിനിരക്ക് കുറയ്ക്കുന്നത് ഉള്‍പ്പെടെ ആഭ്യന്തര ഉപഭോഗം ഉയര്‍ത്തുന്നതിന് വേണ്ടിയുളള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
സ്റ്റോക്ക് മാര്‍ക്കറ്റില്‍ കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിച്ചും വിദേശനിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയും സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Discussion about this post