ഭീകരത തടയാൻ എഫ്എടിഎഫിന്റെ സമ്മർദ്ദം ഉളളതിനാൽ പാക്കിസ്ഥാന് തീവ്രവാദത്തിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. പാരീസ് ആസ്ഥാനമായുളള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എടിഎഫ്) രാജ്യം ഗ്രേ പട്ടികയിൽ തുടരുമെന്ന് അറിയിക്കുകയും ,ഭീകരവാദത്തിനെതിരെ പ്രവർത്തിക്കാൻ നാല് മാസം വരെ സമയം നൽകിയിട്ടുണ്ട്.
പാക്കിസ്ഥാന് മേൽ സമർദ്ദമുണ്ട്. അവർ നടപടിയെടുക്കേണ്ടതുണ്ട്. സമാധാനം പുന: സ്ഥാപിക്കുന്നതിനായി അവർ പ്രവർത്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുന്നത് ഏതൊരു രാജ്യത്തിനും തിരിച്ചടിയാണ് ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
വെളളിയാഴ്ചയാണ് പാക്കിസ്ഥാനെ എഫ്എടിഎഫിന്റെ കരിമ്പട്ടികയിൽ പെടുത്തുന്നത് ഒഴിവാക്കിയത്. 2020 ഫിബ്രവരി വരെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് സമയം നൽകി. തീവ്രവാദ ധനസഹായവും, കളളപ്പണം വെളുപ്പിക്കലും പൂർണ്ണമായും ഇല്ലാതാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ടാസ്ക് ഫോഴ്സ് പാക്കിസ്ഥാനോട് നിർദ്ദേശിച്ചു.
്
Discussion about this post