ബിജെപി പ്രസിഡന്റ് പദവിക്കായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരന്.പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്നും കുമ്മനം രാജശേഖരന്. കൂടാതെ മിസോറാം ഗവര്‍ണറായുള്ള പദവി ശ്രീധരന്‍പിള്ളയ്ക്ക് കിട്ടിയ പണിയല്ലെന്നും അത് അംഗീകാരമാണെന്നുംഅദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി നിയമനത്തിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം വട്ടിയൂര്‍കാവിലെ തോല്‍വി പരിശോധിക്കുമെന്നും കുമ്മനം വ്യക്തമാക്കി.ഉപതെരഞ്ഞെടുപ്പിലുണ്ടായ ഈ ആഘാതത്തില്‍ നിന്നും എന്‍ഡിഎ വലിയ തിരിച്ചു വരവ നടത്തുമെന്നും അതിനൊപ്പം താനുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post