കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് പാക്കിസ്ഥാൻ പുറത്തിറക്കിയ ഔദ്യോഗിക വീഡിയൊ ഗാനത്തിൽ ഖാലിസ്താൻ വിഘടനവാദികളുടെ ചിത്രങ്ങൾ ഇടംപിടിച്ചതിനെതിരെ ഇന്ത്യ പ്രതിഷേധിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
ജർനെയിൽ സിങ് ഭിന്ദ്രൻവാല, മേജർ ജനറൽ ഷാബെഗ് സിങ്, അമ്രിക് സിങ് ഖൽസ എന്നീ ഖലിസ്താൻ വിഘടനവാദികളുടെ ചിത്രങ്ങളാണ് പാകിസ്താന് പുറത്തുവിട്ട വീഡിയൊയിൽ ഉൾപ്പെടുത്തിയിരുന്നത്.ഖലിസ്താൻ 2020 എന്നെഴുതിയിരിക്കുന്നതും വീഡിയോയിൽ കാണാം.
കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പാണ് വീഡിയോ പുറത്തിറക്കിയത്. നാലുമിനുട്ടാണ് വീഡിയോയുടെ ദൈർഘ്യം.
അതേസമയം, കർതാർപൂർ ഇടനാഴി തുറക്കാനുള്ള പാക്കിസ്ഥാന്റെ നടപടിക്കു പിന്നിൽ ഐ.ഐസ്.ഐ. അജണ്ടയുണ്ടെന്ന തന്റെ നിലപാട് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിങ് രംഗത്തെത്തി
Discussion about this post