രാഷ്ടീയാധികാരം ലഭിക്കുന്നതിനായി സംഘപരിവാര്‍ നടത്തുന്ന പ്രീണനങ്ങള്‍ക്ക് എസ്.എന്‍.ഡി.പി. വഴിപെട്ടു എന്നാല്‍ അതിന്റെ അപകടം മുന്നില്‍ കണ്ട് പ്രതികരിക്കാനും നിലപാടെടുക്കാനും എന്‍.എസ്.എസ്. തയാറായത് ആശ്വസമാണ്
ആലപ്പുഴ: എസ്.എന്‍.ഡി.പിയെ വിമര്‍ശിച്ചും എന്‍.എസ്.എസിനെ പ്രശംസിച്ചും സി.പി.എം. പോളീറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്ര വാരികയായ ചിന്തയുടെ പുതിയ ലക്കത്തില്‍ എഴുതിയ ലേഖനത്തിലാണ് എസ്.എന്‍.ഡി.പിയെ പിണറായി വിജയന്‍ വിമര്‍ശിച്ചത്.
രാഷ്ടീയാധികാരം ലഭിക്കുന്നതിനായി സംഘപരിവാര്‍ നടത്തുന്ന പ്രീണനങ്ങള്‍ക്ക് എസ്.എന്‍.ഡി.പി. വഴിപെട്ടുവെന്നാണ് പിണറായിയുടെ ആരോപണം. എന്നാല്‍ അതിന്റെ അപകടം മുന്നില്‍ കണ്ട് പ്രതികരിക്കാനും നിലപാടെടുക്കാനും എന്‍.എസ്.എസ്. തയാറായത് ആശ്വസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചില ജാതിസംഘടനകളില്‍ നുഴഞ്ഞുകയറിയും അവയുടെ നേതാക്കളില്‍ ചിലരുടെ കച്ചവടതാല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്തിയും തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ജാതിക്കും മതത്തിനും സാമൂഹ്യ അനീതികള്‍ക്കുമെതിരേ പോരാടിയ ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും ടി.കെ. മാധവന്റെയും സഹോദരന്‍ അയ്യപ്പന്റെയും പിന്മുറക്കാരായ ശ്രീനാരായണീയരെ ആര്‍.എസ്.എസിന്റെ കൊടിപിടിപ്പിക്കാന്‍ വ്യാമോഹിക്കുന്ന ചിലരുണ്ട്. ഇവര്‍ തന്നെയാണ് മുമ്പ് ശ്രീനാരായണ ഗ്ലോബല്‍ മീറ്റ് നടത്തി ആര്‍.എസ്.എസ.് നേതാവിനെ മുഖ്യപ്രാസംഗികനാക്കിയതും സദാ വര്‍ഗീയവിഷം വമിപ്പിക്കുന്ന ഉത്തരേന്ത്യന്‍ നേതാക്കളെ കൊണ്ടുവന്ന് ആദരിക്കുന്നതും. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇത്തരക്കാര്‍ ബി.ജെ.പിക്കുവേണ്ടി ഇടപെട്ടിരുന്നു. മൈക്രോ ഫിനാന്‍സിന്റെയും മറ്റും പേരില്‍ ഉണ്ടാക്കിയ സംവിധാനത്തെ ആര്‍.എസ.്എസിന് വോട്ട് സമാഹരിക്കാനുള്ള ഉപകരണമാക്കി മാറ്റാന്‍ ശ്രമിച്ചു
ജാതി ചോദിക്കുന്നതിനും പറയുന്നതിനും ചിന്തിക്കുന്നതിനും വിലക്ക് കല്‍പ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്ന ചിലര്‍ ഗുരുവിനെത്തന്നെ പരസ്യമായി നിന്ദിച്ച്, ജാതി പറയുന്നത് അപരാധമല്ല എന്ന പ്രഖ്യാപനം നടത്തുകയാണെന്നും പിണറായി എഴുതുന്നു. വ്യത്യസ്ത ജാതികളുടെ പേരില്‍ സംഘടിപ്പിക്കുന്ന ആളുകളെ മതത്തിന്റെ വിശാലമായ ക്യാന്‍വാസില്‍ ഒരുമിപ്പിച്ച് അതിനെ രാഷ്്രടീയലക്ഷ്യത്തിനായി ഉപയോഗിക്കുക എന്ന പദ്ധതിയാണ് സംഘപരിവാര്‍ ആസൂത്രണംചെയ്യുന്നത്. വര്‍ഗീയ ധ്രുവീകരണം വര്‍ഗീയരാഷ്്രടീയത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന ഉപാധിയാണ്. സാമുദായികമായി ജനങ്ങളെ ഭിന്നിപ്പിക്കുക, അങ്ങനെ ഭിന്നിച്ചുനില്‍ക്കുന്നവരെ വര്‍ഗീയമായി ഒന്നിപ്പിച്ച് രാഷ്ര്ടീയലക്ഷ്യത്തിനായി ഉപയോഗിക്കുക എന്നതാണ് ആര്‍.എസ്.എസിന്റെ തന്ത്രമെന്നും പിണറായി ആരോപിക്കുന്നു.
Discussion about this post