ഛത്തീസ്ഗഡ് സർക്കാർ ലക്ഷങ്ങൾ തലയ്ക്ക് വിലയിട്ട ഭീകരൻ ഉൾപ്പടെയുളള സംഘം പോലീസിന് മുന്നിൽ കീഴടങ്ങി.ഛത്തീസ്ഗഡ് സുക്മയിൽ 9 കമ്മ്യൂണിസ്റ്റ് ഭീകരരാണ് കീഴടങ്ങിയത്. എ എസ് പി സിദ്ധാർത്ഥ് തിവാരിയുടെ സാന്നിധ്യത്തിലാണ് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത്. നിരന്തരമായ ഏറ്റുമുട്ടലുകളെ തുടർന്ന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ പ്രവർത്തനം ദുർബലമായതിനെ തുടർന്നാണ് ഇവർ കീഴടങ്ങിയതെന്നാണ് പോലീസ് പറയുന്നത്.
കീഴടങ്ങിയവരിൽ സർക്കാർ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട കമ്മ്യൂണിസ്റ്റ് ഭീകരൻ ബദ്രുവും ഉൾപ്പെടുന്നു. ഭീകരസംഘടനയിലെ ഡിവിസി കമാൻഡറാണ് ബദ്രുവെന്ന് എ എസ് പി സിദ്ധാർത്ഥ് തിവാരി പറഞ്ഞു. 2011ൽ രാജ്‌നാടഗാവ് ജില്ലയിലെ പോലീസ് സ്റ്റേഷന് നേരെ നടത്തി ഭീകരാക്രമണത്തിൽ ബദ്രു ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ആക്രമണത്തിൽ ജില്ലാ പോലീസ് സൂപ്രണ്ട് വിനോദ് കുമാർ ചൗബേ ഉൾപ്പെടെ 29 പോലീസ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ഛത്തീസ്ഗഡ് നാരായൺപൂരിൽ 62 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയിരുന്നു. 51 പേർ ആയുധങ്ങളുമായും 11 പേർ നിരായുധരുമായാണ് കീഴടങ്ങാനെത്തിയത്. ഇതിൽ അഞ്ചുപേർക്കെതിരെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നുണ്ട്
Discussion about this post