ഡല്‍ഹി: ഐഎന്‍എക്സ് മീഡിയ എന്‍ഫോഴ്സ്മെന്റ് കേസില്‍ പി ചിദംബരം നല്കിയ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഇപ്പോള്‍ ജാമ്യംനല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം.
ഇന്ന് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ചിദംബരത്തെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടും. തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഇന്ന് സന്ദര്‍ശിക്കും.
Discussion about this post