മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് നക്സലുകള്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയെന്ന് ഉദ്യോഗസ്ഥര്‍. ഗാഡ്ചിരോലി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കീഴടങ്ങിയവരില്‍ തലയ്ക്ക് 6.25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കസുന്സൂര് ദലം കമാന്‍ഡറായ സന്ദീപ് എന്ന മഹാറു വാഡ്ഡെ (30) ഉണ്ടെന്നും പോലീസ് പറഞ്ഞു.
ഇവിടെ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള ഗാഡ്ചിരോലിയില്‍ നിരവധി കൊലപാതകങ്ങള്‍, ഏറ്റുമുട്ടലുകള്‍, സ്ഫോടനങ്ങള്‍ എന്നിവ നടത്തിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് വക്താവ് വ്യക്തമാക്കി.
അഞ്ച് ലക്ഷം മുതല്‍ 5.5 ലക്ഷം രൂപ വരെ പാരിതോഷിക പ്രഖ്യാപിച്ചിരിക്കുന്നവരാണ് കീഴടങ്ങിയ അഞ്ച് വനിതാ നക്സലുകളെന്നും പോലീസ് പറഞ്ഞു.
മനീഷ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഗംഗാബായ് കുര്ചാമി (30), സ്വരൂപ എന്ന സരിത ആറ്റ്ല (23), അഗ്നിയാലിയാസ് നില തുലവി (25), മമിത എന്ന മമത പല്ലോ (20), തുളസി എന്ന മാസ് കോരാമി (24) എന്നിവരാണ് കീഴടങ്ങിവരെന്ന് പോലീസ് വ്യക്തമാക്കി.
ഈ വര്‍ഷം ഇതുവരെ 29 നക്സലുകള്‍ ഗാഡ്ചിരോലിയില്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post