ബിഹാറിലെ ദാനാപൂരില്‍ പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടി കൊണ്ടു പോയി രണ്ട് മാസം ഒളിവില്‍ പാര്‍പ്പിച്ച അധ്യാപകന് മുഹമ്മദ് ഡാനിഷ് അലി എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. അമുസ്ലിം ആയ പെണ്‍കുട്ടിയെ അധ്യാപകന് നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും റിപ്പോര്ട്ടുുകളുണ്ട്. പ്രദേശത്തെ കണക്ക് അധ്യാപകനായ മുഹമ്മദ് ഡാനിഷിനെ തിങ്കളാഴ്ച പട്നയ്ക്ക് സമീപം വച്ചാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ട്യൂഷന് ടീച്ചര്‍ ഡാനിഷ് അലി അവരുടെ മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് സെപ്തംബറില്‍ പെണ്‍കുട്ടിയുടെ കുടുംബം ഖഗൌല് പൊലീസിനെ സമീപിച്ചിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനും ബലമായി മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിക്കാനും ഡാനിഷിന് പദ്ധതിയിട്ടിട്ടുണ്ടെന്ന് കുടുംബം പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഖഗൗളിലെ മോതി ചൗക്കിലെ ഒരു കോച്ചിംഗ് സെന്ററിലെ അധ്യാപകനായിരുന്നു ഡാനിഷ് അലി. പെണ്‍കുട്ടി അവിടത്തെ വിദ്യാര്‍ത്ഥിനിയായിരുന്നു.
പെണഅ#കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചതിന് പിന്നാലെ ഡാനിഷ് അലിയുടെ കുടുംബം വീട് പൂട്ടിയിട്ട് സ്ഥലം വിട്ടിരുന്നു. അധ്യാപകനെയോ പെണ്‍കുട്ടിയെയോ കണ്ടെത്താന്‍ ഖഗോള് പോലീസിന് രണ്ട് മാസമായിട്ടും കഴിയാത്തതും പ്രതിഷേധത്തിനിടയാക്കി.. പിന്നീട് ഡാനിഷിന്റെ മാതാപിതാക്കളെ പോലിസ് കസ്റ്റഡിയിലെടുക്കുകയും മകന് എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്തു. ഡാനിഷ് ദാനാപൂര്‍ പ്രദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി രണ്ട് മാസത്തിലേറെയായി അവിടെ വിവിധ സ്ഥലങ്ങളില്‍ ഒളിച്ച് ജീവിക്കുകയായിരുന്നു.
പെണ്‍കുട്ടിയേയും പ്രതിയേയും പോലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ മതം മാറ്റാന്‍ ഡാനിഷ് നിര്‍ബന്ധിച്ചിരുന്നോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ബലാത്സംഗവും നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ ആരോപണങ്ങള്‍ മുഹമ്മദ് ഡാനിഷ് നിഷേധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പെണ്‍കുട്ടിയെ തന്നോടൊപ്പം കൊണ്ടുപോയതായും അവര്‍ കഴിഞ്ഞ 2 മാസമായി കൊല്‍ക്കത്തയില്‍ ചെലവഴിച്ചതായും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രതിയുടെ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ബലാത്സംഗകുറ്റവും, നിര്‍ബന്ധിത മതപരിവര്‍ത്തന കേസും നിലനില്‍ക്കുമെന്നാണ് വിവരം.
Discussion about this post