ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ 15-ല്‍ 12 സീറ്റും നേടി വിജയിച്ചതോടെ മന്ത്രിസഭാ വികസന ചര്‍ച്ചകളിലേക്ക് കടന്ന് ബിജെപി. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച 11 വിമതര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭാ വികസനം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടി യെദിയൂരപ്പ ഡല്‍ഹിയിലേക്ക് പോകും. ഉപതെരഞ്ഞെടുപ്പില്‍ 12 സീറ്റ് നേടിയതോടെ നാലു മാസം പ്രായമായ യെദിയൂരപ്പ സര്‍ക്കാരിനു ഭൂരിപക്ഷമായി. കോണ്‍ഗ്രസ് രണ്ടു സീറ്റും ബിജെപി വിമതന് ഒരു സീറ്റും നേടി. അതേസമയം ജെഡിഎസിന് ഒറ്റ സീറ്റു പോലും നേടാനായില്ല.
Discussion about this post