സംസ്ഥാന കേഡറിലെ ഉത്തരേന്ത്യക്കാരനായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണ പരാതിയുമായി വനിതാ ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥ. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും വാട്സാപ്പില്‍ അശ്ലീല മെസേജുകള്‍ അയക്കുകയും വിവിധ നമ്പറുകളില്‍ നിന്ന് ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നതായാണ് പരാതി.
യുവ അസിസ്റ്റന്റ് കളക്ടര്‍ പദവിയുള്ള ഉദ്യോഗസ്ഥകളടക്കം അഞ്ചു പേരാണ് പരാതിയുമായി സര്‍ക്കാരിനെ സമീച്ചത്. തിരുവനന്തപുരത്തുനിന്നുമാത്രമല്ല കൊച്ചിയില്‍ നിന്നും ഈ ഉദ്യോഗസ്ഥനെതിരെ പരാതിയുണ്ട്.
ഒരു സുപ്രധാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്, പ്രളയകാലത്ത് ഉത്തരേന്ത്യക്കാരിയായ യുവ ഉദ്യോഗസ്ഥയെ രാത്രി പന്ത്രണ്ടരയ്ക്ക് വ്യത്യസ്ത നമ്പരുകളില്‍ നിന്ന് വിളിച്ചതിനെതിരെ അവര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പരാതിപ്പെട്ടിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സന്ദേശവും അതിന് നല്കിയ മറുപടിയും അവര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചടക്കം അശ്ലീല സംഭാഷണങ്ങളുണ്ടായെന്നും പരാതിയിലുണ്ട്.
വനിതാ ഐഎഎസുകാര്‍ പരാതിയുമായെത്തിയതോടെ സംസ്ഥാന സര്‍വീസിലെ ചില വനിതാ ഉദ്യോഗസ്ഥരും ഇയാള്‍ക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി തങ്ങളോട് മോശമായി പെരുമാറുന്നതായാണ് പരാതി. മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഐഎഎസുകാരുടെ സംഘടനയുടെ നിലപാട്.
Discussion about this post