ഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദർശനത്തിനെത്തും. തിങ്കളാഴ്ച
ആണ് അദ്ദേഹം ശബരിമല സന്ദർശനത്തിനെത്തുന്നത്. കൊച്ചിയിൽ നിന്നാകും അദ്ദേഹം ശബരിമലയിലേക്ക് പോവുക.
രാഷ്ട്രപതിക്ക് മല നടന്നുകയറാന്‍ ബുദ്ധിമുട്ടായതിനാല്‍ ഹെലിപ്പാഡ് സൗകര്യം ഉണ്ടാകുമോയെന്നും രാഷ്ട്രപതിഭവന് ആരാഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായംതേടി.
പാണ്ടിത്താവളത്തിലെ ജലസംഭരണിക്കുമുകളില് ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചു. അവിടെനിന്ന് ജീപ്പില്‍ സന്നിധാനത്തെത്താമെന്നും ബോര്‍ഡ് അറിയിച്ചു.
Discussion about this post