ഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി മേഖലയില്‍ സമാധാനം പുലര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ച് കരസേന മേധാവി മനോജ് മുകുന്ദ് നരേവാനെ. ചൈനീസ് അതിര്‍ത്തിയില്‍ സൈനികശേഷി വികസിപ്പിക്കുന്ന നടപടികളിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും നരേവാന് പറഞ്ഞു.
നിലവില്‍ പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ചൈനയുമായുള്ള ഇന്ത്യയുടെ നാലായിരം കിലോമീറ്റര്‍ അതിര്‍ത്തി വരുന്ന കിഴക്കന്‍ ഭാഗങ്ങളിലേക്കും ശ്രദ്ധ ലഭിക്കുന്നുണ്ട്. ഇനി വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രകരിക്കുന്നതെന്നും നരേവാനെ വ്യക്തമാക്കി.
Discussion about this post