മുന്‍കാലങ്ങളിലെ യുപിഎ ഗവണ്മന്റുകളേയും പ്രതിരോധ ഇടപാടുകളെ രാഷ്ട്രീയാവശ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും അതിശക്തമായി വിമര്‍ശിച്ച് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍. വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഒരു റാഫേലായിരുന്നു പറത്തിയിരുന്നതെങ്കില്‍ അത് തകര്‍ന്ന് വീഴില്ലായിരുന്നു എന്നും ഫലം വ്യത്യസ്തമായിരുന്നേനേ എന്നുമാണ് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോന പറഞ്ഞത്.
മുന്‍കാല കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ വിവിധ അഴിമതി ഇടപാടുകള്‍ നടത്തി വിമാനങ്ങളുടെ ആധുനികവല്‍ക്കരണത്തിനു കാലതാമസം വരുത്തി. പഴകിപ്പോളിഞ്ഞ റഷ്യന്‍ മിഗ് വിമാനങ്ങള്‍ പുനരുപയോഗം ചെയ്യാന്‍ വ്യോമസേനയെ നിര്‍ബന്ധിതരാക്കി. ഇത് അനേകം പൈലറ്റുമാരുടേ ജീവന്‍ അപകടത്തിലാക്കിയെന്ന പരോക്ഷ വിമര്‍ശനവും മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ നടത്തി.
‘നൂറു ശതമാനം ഉറപ്പിച്ച് പറയാം, ബലക്കോട്ട് വ്യോമാക്രണത്തിനു ശേഷം പഴകിയ മിഗ്21 വിമാനത്തിനു പകരം ഒരു റാഫേലായിരുന്നു അഭിനന്ദന്‍ വര്‍ത്തമാനു പറത്താനായുണ്ടായിരുന്നതെങ്കില്‍ ഫലം വേറൊന്നായേനേ.
എന്തുകൊണ്ടാണ് വിങ്ങ് കമാന്‍ഡര്‍ വര്‍ത്തമാന് അന്നൊരു റാ!ഫേല്‍ പറത്താനാകാഞ്ഞത്? കാരണം, ഏത് വിമാനം വേണമെന്ന് തീരുമാനിയ്ക്കാന്‍ മാത്രം നിങ്ങള്‍ പത്തുകൊല്ലം എടുത്തു. ആ കാലതാമസം നമ്മെ സാരമായി ബാധിച്ചു’. റാഫേല്‍ യുദ്ധവിമാനം വാങ്ങാനുള്ള ഫയല്‍ പത്തുകൊല്ലം ചുവപ്പുനാടയില്‍ കുരുക്കിക്കിടത്തിയ എ കെ ആന്റണി ഉള്‍പ്പെടെയുള്ള പ്രതിരോധമന്ത്രിമാരെയും മുന്‍ യു പി എ സര്‍ക്കാരുകളേയും പരോക്ഷമായി വിമര്‍ശിച്ച് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.
യുദ്ധവിമാനങ്ങളുടെ ആധുനികവല്‍ക്കരണം വൈകിപ്പിച്ചത് വിവിധ ആയുധദല്ലാളുകളുമായി ചേര്‍ന്ന് അഴിമതി നടത്താനായിരുന്നു എന്ന ആരോപണവും വിവിധ ദേശീയമാദ്ധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു.
അവസാനം നരേന്ദ്രമോദി സര്‍ക്കാര്‍ റാഫേല്‍ യുദ്ധവിമാനം വാങ്ങാനൊരുങ്ങിയപ്പോള്‍ യാതൊരു കഴമ്പുമില്ലാതെ കപടാരോപണങ്ങളുയര്‍ത്തി വിലകുറഞ്ഞ രാഷ്ട്രീയക്കളീകള്‍ നടത്തിയ കോണ്‍ഗ്രസ്സ്ഇടത് കൂട്ടുകെട്ടിനേയും ബി എസ് ധനോന അതിശക്തമായാണ് വിമര്‍ശിച്ചത്. ‘ഇത്തരം നീക്കങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചാല്‍ എല്ലാക്കാര്യങ്ങളും പതിയെയാകും. സുപ്രീം കോടാതിവിധി അക്കാര്യത്തില്‍ വ്യക്തമായിരുന്നു’ അദ്ദേഹം പറഞ്ഞു.
2011 സെപ്റ്റംബര്‍ 26നു നടന്ന മുംബൈ ഭീകരാക്രമണങ്ങളേത്തുടര്‍ന്ന് പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ഭീകരക്യാമ്പുകളില്‍ ബലാക്കോട് മാതൃകയില്‍ വ്യോമാക്രമണം നടത്താനുള്ള വ്യോമസേനയുടെ പദ്ധതി അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വേണ്ടെന്ന് വച്ചതിനേയും ബി എസ് ധനോന വിമര്‍ശിച്ചു.
‘അന്നത്തെ ഗവണ്മെന്റിന്റെ രാഷ്ട്രീയതീരുമാനം ആക്രമണം വേണ്ടെന്നായിരുന്നു. അന്നത് ചെയ്തിരുന്നെങ്കില്‍ പാകിസ്ഥാന്‍ പാഠം പഠിച്ചേനേ. ബലാക്കോട് ആക്രമണത്തോടെ പാകിസ്ഥാന് കൃത്യമായി കാര്യങ്ങള്‍ മനസ്സിലായി’. അദ്ദേഹം പറഞ്ഞു. മുംബൈ ഐ ഐ ടിയില്‍ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
Discussion about this post