കൊച്ചി: ശബരിമലയിലെ യുവതി പ്രവേശന കേസിന്റെ വാദം കേൾക്കാൻ ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് ശബരിമല കർമ്മ സമിതി. ഈ മാസം 13 മുതൽവാദം കേൾക്കാൻ തീരുമാനിച്ചതു തന്നെ വളരെ സ്വാഗതാർഹമാണെന്ന് ശബരിമല കർമ്മ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ പറഞ്ഞു.
എത്രയും പെട്ടന്ന് വിസ്താരം പൂർത്തിയാക്കി ഇപ്പോൾ നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് ശബരിമല മാത്രമല്ല, എല്ലാ ക്ഷേത്രങ്ങളുടെയും ക്ഷേത്രാചാരങ്ങളുടെയും സമ്പൂർണ്ണ സംരക്ഷണത്തിന് അനുകൂലമായ ഒരു ചരിത്ര വിധി തന്നെ ഈ 9 അംഗ ഭരണഘടനാ ബഞ്ചിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post