ഇറാനിലെ ബുഷെഹ്റിലുള്ള ആണവ പ്ലാന്റിന് സമീപം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 4.9 ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു ചലനം അനുഭവപ്പെട്ടത്.
ഇറാനിലെ ബോറസ്ജാനില്‍ നിന്ന് 10 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ബോറസ്ജാനില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരമാണ് ബുഷഹ്റിലെ ആണവ പ്ലാന്റിലേക്കുള്ളത്.












