ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെയും പ്രിയങ്ക വധേരയ്ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ഉമാ ഭാരതി. ‘രാഹുല്‍ ജിന്നയും, പ്രിയങ്ക ജിന്നയും’ പൗരത്വ നിയമത്തിന്റെ പേര് പറഞ്ഞ് ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നുവെന്നാണ് ഉമാ ഭാരതി പറഞ്ഞത്.
ജിന്ന മരിച്ച് പോയി, എന്നാല്‍ രാഹുല്‍ ജിന്നയും, പ്രിയങ്ക ജിന്നയും ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുകയാണ്. പൗരത്വ നിയമത്തിന്റെ പേര് പറഞ്ഞാണ് ഇരുവരും മുസ്ലീം ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നത്. നമ്മള് ആരെങ്കിലും സോണിയ ഗാന്ധിയുടെ പിതാവ് ഇറ്റലിയില്‍ മുസ്സോളിനിയുടെ സൈന്യത്തില്‍ അംഗമായിരുന്നുവെന്ന് പറയുന്നുണ്ടോ എന്നും ഉമ ഭാരതി ചോദിച്ചു.
Discussion about this post