അമേരിക്കയുടെ തെക്കു കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ കൊടുങ്കാറ്റില്‍ പെട്ട് 11 പേര് മരിച്ചു. കാറ്റിന്റെ തീവ്രത ഏറ്റവും ശക്തമായി അനുഭവപ്പെട്ട ടെക്സാസ്, അലബാമ, ലൂസിയാന എന്നീ പ്രദേശങ്ങളിലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മിസ്സൗറി ഒക്ലഹോമ എന്നീ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെങ്കിലും ഇതുവരെ ആരും മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. അലബാമ, മിസിസിപ്പി എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം പാടെ വിച്ചേദിക്കപ്പെട്ടു.
ശക്തമായ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് അമ്പതോളം അന്താരാഷ്ട്ര വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടതായി അമേരിക്കന്‍ വ്യോമയാന വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post