ഇന്ത്യയുടെ പുതിയ വാർത്താ വിനിമയ ഉപഗ്രഹമായ GSAT30 ജനുവരി പതിനേഴ്,വെള്ളിയാഴ്ച വിക്ഷേപിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചു.ഫ്രാൻസിലെ ബഹിരാകാശഗവേഷണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയിൽ നിന്നും വെള്ളിയാഴ്ച്ച പുലർച്ചെ 2 :35 നാണ് ഉപഗ്രഹം വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.ബഹിരാകാശ വാഹനമായ അരിയാൻ-5 ആണ് 3357 കിലോഗ്രാം ഭാരമുള്ള GSAT30 ഉപഗ്രഹവുമായി കുതിച്ചുയരുക.
ഇന്ത്യൻ ഉപഭൂഖണ്ഡവും ,പശ്ചിമേഷ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയുമടക്കം വളരെ വലിയൊരു മേഖലയാവും പുതിയ ഉപഗ്രഹത്തിന്റെ പ്രവർത്തന പരിധിയിലുൾപ്പെടുക.പ്രവർത്തനം നിലച്ച INSAT 4A യുടെ പകരമാണ് ഇന്ത്യ ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
Discussion about this post