2020 ൽ നടക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ,മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴിലുള്ള നേതൃത്വത്തിൽ തങ്ങളുടെ പാർട്ടി മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
വ്യാഴാഴ്ച, ബീഹാറിലെ വൈശാലി മേഖലയിൽ നടന്ന പൗരത്വ ഭേദഗതി നിയമ പൊതു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
“കാര്യങ്ങൾ പരസ്യമായി പ്രഖ്യാപിച്ച്, എല്ലാ അഭ്യൂഹങ്ങളും ഇവിടെ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ബീഹാറിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കും” എന്ന് അമിത് ഷാ വ്യക്തമാക്കി.
.
ബിജെപിയോട് വിടപറയാനും, മഹാഗഡ്ബന്ധനിലേക്ക് മടങ്ങി വരണമെന്നും നിതീഷ് കുമാറിനോട് അദ്ദേഹത്തിന്റെ പാർട്ടിയായ ആർ.ജെ.ഡി ആവർത്തിച്ചുള്ള പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് അമിത് ഷായുടെ ഈ പ്രഖ്യാപനം.
Discussion about this post