കൊച്ചിന് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായ ആക്രമിച്ച് എസ്എഫ്ഐ. വിദ്യാര്‍ത്ഥിയെ കാറിടിച്ചു വീഴ്ത്തുകയും, കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് പരാതി.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിന് പിന്നാലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കുസാറ്റ് ക്യാമ്പസില്‍ തുടരുകയാണ്.
നാലാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.ഏതാനും ദിവസം മുമ്പ് ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരായ രണ്ടുപേരെ പുറത്താക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
Discussion about this post