ഭാരതത്തിന്റെ വളർച്ചയിൽ “പ്രതീക്ഷ പ്രകടിപ്പിച്ച് മക്കിൻസി&കമ്പനിയുടെ ഏഷ്യ ചെയർമാൻ.മാനേജ്മെൻറ് കൺസൾട്ടിംഗ് രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായ മക്കിൻസി & കമ്പനിയുടെ ഏഷ്യ ചെയർമാനായ ഒലിവർ ടോൺബിയാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക ദാവോസ് ഉച്ചകോടിയിൽ പങ്കെടുക്കവെ, താനും നിരവധി മക്കിൻസി ക്ലയന്റുകളും ഇന്ത്യയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളവരാണെന്ന് വെളിപ്പെടുത്തിയത്.”ഇന്ത്യയിൽ ഞങ്ങൾക്ക് ഇപ്പോഴും 5-6 ശതമാനം വളർച്ചയുണ്ട്. ഇവിടെ ഇന്ത്യയിൽ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ദരിദ്രവിഭാഗത്തിൽ നിന്നും ഉപഭോക്തൃ വിഭാഗത്തിലേക്ക് ധാരാളം ആളുകൾ വരുന്നുണ്ട്.ഒരുപക്ഷേ ,ചൈനയെക്കാളുപരി,” മക്കിൻസി പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും,സാങ്കേതിക തകരാറ്, സംരംഭകത്വം, STEM ബിരുദധാരികളുടെ ഉയർന്ന സംഖ്യകൾ എന്നിവയെല്ലാമതിന്റെ ശുഭസൂചനകളാണെന്നും ഒലിവർ ടോൺബി പറഞ്ഞു.
ഇന്ത്യൻ സർക്കാർ കൂടുതൽ വിദേശ കമ്പനികളെയും നവീന മേഖലകളിലെ വ്യവസായങ്ങളെയും ആകർഷിക്കാൻ ശ്രമിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അതിലും പ്രധാനമായി ഇന്ത്യൻ കമ്പനികളും അഭിവൃദ്ധി പ്രാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ഇന്ത്യൻ കമ്പനികൾ വ്യാവസായികമായി ഇന്ത്യക്കു പുറത്തേയ്ക്ക് വളരുന്നത് കാണാൻ താൻ താല്പര്യപ്പെടുന്നുവെന്നും ഒലിവർ ടോൺബി കൂട്ടിച്ചേർത്തു.
Discussion about this post