കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വിളപ്പില്‍ശാല മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഇക്ബാലാണ് (56) തൂങ്ങി മരിച്ചത്.പേയാടുള്ള പള്ളിമുക്ക് കോൺഗ്രസ്സ് പാര്‍ട്ടി ഓഫീസിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിളപ്പില്‍ശാല സ്വദേശിയാണ് ഇക്ബാൽ.വിശദമായ അന്വേഷണത്തിനായി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിയാറായിട്ടില്ല.












