കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് കൊച്ചി എന്‍ഐഎ കോടതിയുടെ വിധി. ഇരുവരെയും നാളെ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതിനാല്‍ പ്രതികളെ കുടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഐഎയുടെ ആവശ്യം. പ്രതികളെ അടുത്ത മാസം 24 വരെ റിമാന്‍ഡ് ചെയ്ത് തൃശൂരിലെ അതിതീവ്രസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു.
Discussion about this post