അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നത് ആരായാലും അവർക്ക് 3 മില്യൺ യു.എസ് ഡോളർ (ഏകദേശം 22 കോടി) സമ്മാനം പ്രഖ്യാപിച്ച് ഇറാൻ. ഇറാനിലെ എം.പിയായ അഹ്മദ് ഹംസയാണ് അമേരിയ്ക്കൻ പ്രസിഡന്റിന്റെ തലയ്ക്ക് വിലയിട്ടത്.“കെർമൻ പ്രവിശ്യയിലെ ജനങ്ങളുടെ പേരിൽ ഞാൻ പ്രഖ്യാപിക്കുന്നു, ട്രംപിനെ കൊല്ലുന്നവർക്ക് ഞങ്ങൾ 3 മില്യൺ ഡോളർ പാരിതോഷികം നൽകും,” എന്നാണ് നിയമസഭാംഗം അഹ്മദ് ഹംസ 290 എം.പിമാരുള്ള ഇറാൻ പാർലമെന്റിൽ പരസ്യമായി പ്രഖ്യാപിച്ചത്. ടെഹ്റാന് വടക്കുള്ള കെർമൻ പ്രവിശ്യയാണ് ഖാസിം സുലൈമാനിയുടെ ജന്മദേശമെന്ന പ്രത്യേകത കൂടിയുണ്ട് അഹ്മദ് ഹംസയുടെ ഈ പ്രഖ്യാപനത്തിനു പുറകിൽ.
Discussion about this post