ചൈനയിൽ പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് ബാധ തടയാനുള്ള ശ്രമങ്ങൾ ഫലം കാണുന്നില്ലെന്ന് സൂചന. ഇതുവരെ വൈറസ് ബാധിച്ച് 9 പേർ മരിച്ചു.440 പേർക്ക് ഇതുവരെ രോഗം ബാധിച്ചുവെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിന്റെ കൃത്യമായ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും, ഏതെങ്കിലും മൃഗങ്ങളിൽ നിന്നും ആകാനാണ് സാധ്യതയെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
ചൈനയിലെ ആരോഗ്യമന്ത്രാലയം രോഗബാധ തടയാൻ ഊർജ്ജിത ശ്രമങ്ങളാണ് നടത്തുന്നത്.സംഭവത്തിന്റെ ആഗോളപ്രാധാന്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ബുധനാഴ്ച അടിയന്തിരമായി സമ്മേളിക്കുന്നുണ്ട്.രോഗഭീതി കാരണം ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.












