എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സിഎഎ അനുകൂല പരിപാടി ചിലര്‍ അലങ്കോലമാക്കിയതിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. ”ഡല്‍ഹി ജുമാ മസ്ജിദില്‍ സിഎവിരുദ്ധ സമരം നടത്താം,കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സിഎഎ അനുകൂല പരിപാടി നടത്തിയാല്‍ അലങ്കോലമാക്കും’ ഇതെന്ത് ആവിഷ്കാര സ്വാതന്ത്ര്യം, മതേതരത്വം എന്നാണ് മാധ്യമപ്രവര്‍ത്തകനായ റെജികുമാറിന്റെ ചോദ്യം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ഡല്‍ഹി ജുമാ മസ്ജിദില്‍ CAA വിരുദ്ധ സമരം നടത്താം.
ശുദ്ധ മതേതരം, പത്തരമാറ്റ് ജനാധിപത്യം..!
കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ CAA അനുകൂല പരിപാടി നടത്തിയാല്‍ അലങ്കോലമാക്കും.
അതും മതേതരം, ജനാധിപത്യം!മതേതരത്വം, ജനാധിപത്യം, ആവിഷ്കാര സ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശം, ഭരണഘടനാ തത്വങ്ങള്‍ തുടങ്ങിയവയുടെ അര്‍ഥമന്വേഷിച്ചു നടക്കുകയാണ് ഞാന്‍.
https://www.facebook.com/vrejikumar/posts/2719529354798047
Discussion about this post