റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ബ്രസീൽ പ്രസിഡന്റ് ഇന്ത്യയിൽ വിമാനമിറങ്ങി.വെള്ളിയാഴ്ച ഉച്ചയോടെയാണ് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ഇന്ത്യയിലെത്തിച്ചേർന്നത്.ജനുവരി 26 ന് നടക്കുന്ന ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ബോൾസോനാരോ മുഖ്യാതിഥിയാകും .ശേഷം,ജെയ്‌ർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് രാംനാഥ് കോവിന്ദുമായും ചർച്ച നടത്തും.
ഇന്ത്യ-ബ്രസീൽ ഉഭയകക്ഷി വ്യാപാരം 7.57 ബില്യൺ ഡോളറാണ് (2018). അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇത് 25 ബില്യൺ ഡോളറായി ഉയർത്താനാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.ഇന്ത്യയും ബ്രസീലും തമ്മിലുള്ള വലിയ സാമ്പത്തിക സഹകരണമായാണ് സർക്കാർ ഇതിനെ കാണുന്നത്.
Discussion about this post