സിനിമാ ടിക്കറ്റിന് ഈടാക്കാവുന്ന തുകയിൽ പരിധി നിശ്ചയിച്ച് സർക്കാർ. മൾട്ടിപ്ലക്‌സ് അടക്കം എല്ലാ തിയറ്ററുകളിലും വിനോദ നികുതി ഉൾപ്പെടെ 200 രൂപ രൂപയാണ് പരമാവധി ടിക്കറ്റ് നിരക്ക്. കർണാടക സർക്കാരാണ് നീക്കത്തിന് പിന്നിൽ. ഇതിനായി കർണാടക സിനിമ റൂൾ 2014 സർക്കാർ ഭേദഭഗതി ചെയ്തു.
എല്ലാ ഭാഷയിലുള്ള സിനിമകൾക്കും നിരക്ക് ഇതിന് അനുസരിച്ച് തന്നെയായിരിക്കും. സിനിമാ സംഘടനകൾക്ക് നിയമ ഭേതഗതിയിൽ എതിർപ്പുണ്ടെങ്കിൽ 15 ദിവസത്തിനകം സർക്കാരിനെ അറിയിക്കാം. 15 ദിവസത്തിന് ശേഷം അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post