ഭീതി പരത്തിക്കൊണ്ട് നേപ്പാളിലും കൊറോണ വൈറസ് ബാധ.ചൈനയിലെ വൂഹാനില്‍ നിന്നും നേപ്പാളിലെത്തിയ വിദ്യാര്‍ത്ഥിയിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ നിരീക്ഷണത്തിലാണെന്ന് നേപ്പാള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചൈനയിലെ വൂഹാനില്‍ നിന്നും നേപ്പാളിലെത്തിയ വിദ്യാര്‍ത്ഥിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 32 കാരനായ നേപ്പാളി വിദ്യാർത്ഥി അടുത്തിടെ ചൈനീസ് നഗരമായ വുഹാനിൽ നിന്ന് മടങ്ങിയെത്തിയതാണ്. മടങ്ങിയെത്തിയ ശേഷം ഇയാൾ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ, കൂടുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയിലെ ഒരു ഇൻസുലേഷൻ വാർഡിൽ പാർപ്പിച്ചിരുന്നു.
കൊറോണ ബാധയുടെ പരിശോധനകൾക്കായി ഹോങ്കോങ്ങിലെ ലോകാരോഗ്യ സംഘടനയുടെ ലാബിലേക്ക് അയച്ച തൂവാല, രക്തസാമ്പിളുകൾ എന്നിവ പരിശോധിച്ചപ്പോളാണ് പോസിറ്റീവ് ആണെന്ന് അധികൃതർ സ്ഥിരീകരിച്ചത്.
ഇയാള്‍ നിരീക്ഷണത്തിലാണെന്ന് നേപ്പാള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു .












