ഇന്ത്യയിലെ വളർച്ചാ മാന്ദ്യം താൽക്കാലികമാണെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ മേധാവി ക്രിസ്റ്റലീന ജോർജിവ പറഞ്ഞു .2019 ഒക്ടോബറിൽ ലോക സാമ്പത്തിക ഗതി എങ്ങനെയായിരുന്നുവോ ,അതിനേക്കാൾ മെച്ചമാണ് 2020 ജനുവരിയിലെന്നും അവർ പറഞ്ഞു.ഇന്ത്യയുടെ വളർച്ചാനിരക്ക് വരും വർഷങ്ങളിൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ,3.3 ശതമാനം വളർച്ചാ നിരക്ക് ലോക സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതിശയകരമല്ലെന്നും അവർ പറഞ്ഞു.
വേൾഡ് ഇക്കണോമിക് ഫോറം 2020 ൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ സംസാരിക്കവെയാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ മേധാവി ക്രിസ്റ്റലീന ജോർജിവ ഇന്ത്യയെക്കുറിച്ചുള്ള തന്റെ സാമ്പത്തിക വീക്ഷണങ്ങൾ പങ്കുവച്ചത്.
Discussion about this post