അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംപീച്ച് മെന്റ് വിചാരണയെ പരിഹസിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ സെനറ്റ് അംഗങ്ങൾ. റിപ്പബ്ലിക്കൻ പാർട്ടിയുടെ തന്നെ അംഗമായ ഡൊണാൾഡ് ട്രംപിന്റെ വിചാരണ യോടുള്ള അവജ്ഞയും പരിഹാസവും വെളിപ്പെടുത്തുന്നതാണ് ഈ നടപടികൾ. ഒരു സെനറ്റ് അംഗമായ റിച്ചാർഡ് ബർത്ത്, തന്റെ കയ്യിലിരുന്ന ഒരു പമ്പരം കറക്കിക്കൊണ്ട് കളിച്ചിരുന്നപ്പോൾ, സെനറ്റർ മാർഷ ബർഷ്ബേൺ, തന്റെ കയ്യിൽ ഇരുന്ന ഒരു പുസ്തകം അലക്ഷ്യമായി മറിച്ചു നോക്കുകയായിരുന്നു. മറ്റു രണ്ട് സെനറ്റർമാരായ തോമസ് കോട്ടൺ, പാറ്റ് ടൂമി എന്നിവരും തങ്ങളുടെ കയ്യിലിരുന്ന പമ്പരം തലങ്ങും വിലങ്ങും കറക്കി കൊണ്ടിരിക്കുകയായിരുന്നു.
ഇതൊന്നും ശ്രദ്ധിക്കാതെ റിപ്പബ്ലിക്കൻ പാർട്ടിയുടെ മറ്റൊരു സെനറ്ററായ റാൻഡ് പോൾ, അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിന്റെ ചിത്രം വരച്ചു കൊണ്ടിരിക്കുകയായിരുന്നു.പുറകിൽ നിന്നാരോ വിട്ട ഒരു കടലാസ് വിമാനവും സഭയിൽ പിറന്നു നടന്നിരുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങളുടെ ഈ അലക്ഷ്യ ഭാവം വൻ പ്രാധാന്യത്തോടെയാണ് അമേരിക്കൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇംപീച്ച്മെന്റ് വിചാരണയുടെ അടുത്ത ഘട്ടമായ പ്രസിഡണ്ടിന്റെ വാദം കേൾക്കൽ, ശനിയാഴ്ച ആരംഭിക്കും.
Discussion about this post