ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ഷഹീന് ബാഗില്‍ പ്രതിഷേധിക്കുന്നവരെ കാണുമെന്ന് പ്രഖ്യാപിച്ച് യോഗാ ഗുരു ബാബാ രാംദേവ്. രാജ്യത്ത് ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബാബാ രാംദേവ് എന്‍ഡിടിവിയോട് പറഞ്ഞു.
മുസ്ലീംങ്ങള്‍ക്കെതിരേ അനീതി ഉണ്ടെങ്കില്‍ താന്‍ അവര്‍ക്കൊപ്പം നില്ക്കും. ശനിയാഴ്ച ഷഹീന് ബാഗ് സന്ദര്‍ശിക്കുമെന്നും ബാബാ രാംദേവ് വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ക്ക് എതിരല്ല താന്‍. എന്നാല്‍ ഭരണഘടനയെ ചോദ്യം ചെയ്തുള്ള പ്രതിഷേധത്തെ എതിര്‍ക്കുന്നു. ജിന്ന വാലി ആസാദി ഇവിടെ വേണ്ടെന്നും രാംദേവ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യക്കാരായ ഒരു മുസ്ലീമിനെയും പുറത്താക്കില്ല. ആളുകള്‍ പുറത്താക്കപ്പെടുമെന്ന് പറയുന്നത് മിഥ്യാധാരണയാണെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
Discussion about this post