ഡൽഹി: ആസ്സാമിൽ അഞ്ചിടങ്ങളിൽ സ്ഫോടന പരമ്പര. ദിബുർഗഢ്, സൊനാരി, ദൂം ദുമ, ദുലൈജാൻ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നത്.
ദിബുർഗഢിലെ ഒരു ഗുരുദ്വാരക്ക് സമീപം പുലർച്ചെയായിരുന്നു ആദ്യ സ്ഫോടനം. ഗ്രാഹം ബസാറിന് സമീപം ദേശീയ പാത 37ന് സമീപമായിരുന്നു രണ്ടാമത്തെ സ്ഫോടനം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സംഭവത്തിന് പിന്നിൽ ആരാണെന്ന് നിലവിൽ സൂചനകൾ ഇല്ലെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ആസ്സാമിലെ ധുദാർ അലി മേഖലയിൽ സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സ്ഫോടനങ്ങളിൽ അട്ടിമറി സാദ്ധ്യതയും പൊലീസ് സംശയിക്കുന്നു.
Discussion about this post