ദൽഹി തിരഞ്ഞെടുപ്പിൽ അധികാരത്തിലേറിയാൽ ഷഹീൻബാഗ് എന്നൊന്നുണ്ടാവില്ല എന്ന് കേന്ദ ആഭ്യന്തര മന്ത്രി അമിത്ഷാ.ഡൽഹിയിൽ ഫെബ്രുവരി എട്ടിന് നടക്കാൻ പോവുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ചാൽ ഷഹീൻബാഗ് പോലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്ന് അമിത്ഷാ വ്യക്തമാക്കി. നാല്പത്തൊന്നു ദിവസമായി ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് ഷഹീൻബാഗിൽ നടക്കുന്ന ഉപരോധ പ്രക്ഷോഭങ്ങളെ ഉദ്ധരിച്ചാണ് കേന്ദ്രമന്ത്രിയുടെ ഈ വെളിപ്പെടുത്തൽ.പത്തുമിനിറ്റ് സമയമെടുക്കുന്ന യാത്രകൾ 3 മണിക്കൂർ വരെ സമയമെടുപ്പിച്ചു കൊണ്ട് പൊതുജനങ്ങളെ പൊറുതിമുട്ടിക്കുന്ന ഗതാഗത സ്തംഭനത്തിനെതിരെ നിലവിലുള്ള ഡൽഹി സർക്കാർ കണ്ണടയ്ക്കുകയാണ്.
പിഞ്ചുകുട്ടികളെ വരെ മുൻനിർത്തി സമരം ചെയ്യുന്നതിനാൽ ഒരു ലക്ഷത്തോളം വാഹനങ്ങളാണ് ദിവസേന ദുരിതമനുഭവിക്കുന്നത്.കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് വേണ്ടി ഉപയോഗിക്കുന്നത്തിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ രംഗത്തു വന്നിട്ടുണ്ട്.സംഭവം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Discussion about this post